ക്ലീ- ക്ലീ- ക്ലീ ക്ലൂ- ക്ലൂ- ക്ലൂ!
സുരേഷ് മൈന്‍ഡ് ചെയ്തില്ല. മൈനക്ക് ദേഷ്യം വന്നു.
ക്ലീ- ക്ലീ- ക്ലീ- ക്ലൂ- ക്ലൂ- ക്ലൂ!! ഇത്തവണ കുറച്ചു കൂടി ഉറക്കെയായിരുന്നു.
സുരേഷിന് അസുഖം പിടി കിട്ടി. അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ! ഹും. സുരേഷ് മൈനയെ നോക്കാതെ നേരെ ടൌണിലേക്ക് നടന്നു.
മൈനക്ക് കൂടുതല്‍ അരിശം വന്നു. ശ്ശെടാ! ഇവനിന്ന് ഒരു പണി കൊടുത്തിട്ട് തന്നെ കാര്യം. മൈന വിടാതെ സുരേഷിന്റെ പുറകെ കൂടി. സുരേഷുണ്ടോ മൈന്‍ഡ് ആക്കുന്നു?
അവന്‍ നേരെ പോയത് മൈക്ക് സെറ്റ് വാടകയ്ക്ക് കൊടുക്കുന്ന സ്ഥലത്തേക്കാണ്. മൈക്ക് വാടകക്കെടുക്കും മുമ്പേ ടെസ്റ്റ് ചെയ്യാന്‍ എന്നും പറഞ്ഞു മൈക്കും മേടിച്ചു പുറത്തു വന്നു.
മൈന കാത്തിരിക്കുകയല്ലേ... ഉടനെ തുടങ്ങി: ക്ലീ- ക്ലീ- ക്ലീ ക്ലൂ- ക്ലൂ- ക്ലൂ!
സുരേഷ് മൈക്ക് ഓണ്‍ ചെയ്തു. അതാ ഉറക്കെ കേള്‍ക്കുന്നു: ക്ലീ- ക്ലീ- ക്ലീ- ക്ലൂ- ക്ലൂ- ക്ലൂ!!
മൈന ഞെട്ടിപ്പോയി. സുരേഷിന് വേറൊരു മൈനയെ കൂട്ട് കിട്ടിയോ? അയ്യോ! ഇനി എനിക്കൊരു വിലയുമില്ലേ! മൈന സങ്കടപ്പെട്ടു. അത് കണ്ട് മനസലിഞ്ഞ സുരേഷ്, മൈക്ക് തിരിച്ചു കൊടുത്തിട്ട് വന്നു മൈനയെ സമാധാനിപ്പിച്ചു.
അങ്ങനെ വീണ്ടും രണ്ടാളും കൂട്ടായി.
No comments:
Post a Comment