Monday, May 28, 2012

I am the deceased
And I the burning pyre
Now flames, now smoke
Spend out all life's ire
And slowly but surely
Into myself do I retire.

Sunday, May 27, 2012


അജ്ഞാതനായ  എന്റെ കൂട്ടുകാരാ,

നിന്റെ ഉള്ളിന്റെ ഉള്ളിലെ
ആരുമറിയാത്ത  ഭാഷയിലെ
പാടാതെ പോയ  പാട്ടിലെ
കേള്‍ക്കാത്ത  വരിയിലെ
കാണാത്ത  വാക്കിന്റെ
നുകരാത്ത  ഏതോ അര്‍ഥം പോലെ,

എനിക്ക്  പോലും തിരിച്ചറിയാനാകാത്ത
നിന്റെ  ലോകത്തിലെ
ഞാന്‍ !!

ഓരോ മനുഷ്യനും ഓരോ ഗ്രഹം തന്നെയാണ്. മിക്കവാറും മറ്റേതോ ഒരു ഗോളത്തെ ചുറ്റിക്കൊണ്ടിരിക്കുന്ന, രണ്ട്  ധ്രുവങ്ങളുള്ള  , ഋതുഭേദങ്ങള്‍ ഒക്കെയുമുള്ള  ഏകാന്തതയുടെ താഴ്വരകള്‍. അവന്റെ ഉള്ളിലെ ലോകം മറ്റൊരാള്‍ക്കും കാണാനോ അറിയാനോ കഴിയില്ല. മറ്റൊരു ഭാഷയും സംസ്കാരവും ഒക്കെയുള്ള  ഓരോ അന്യ  ഗ്രഹങ്ങള്‍!

ജീവിക്കാന്‍ വേണ്ടി വിശ്വാസങ്ങള്‍ മെനഞ്ഞ്  , അവയാല്‍ സുരക്ഷിതമെന്നു തോന്നുന്ന  ഒരു കൂടൊരുക്കി അങ്ങനെ ജീവിച്ചുകൂട്ടുന്നു! എന്നിട്ടും ആര്‍ക്കൊക്കെയോ വേണ്ടി അവര്‍ ഓരോരുത്തരും തങ്ങളുടെ കൂടുകളില്‍ നിന്ന്  പുറത്തുവരാന്‍ ശ്രമിക്കുന്നു. പക്ഷെ ലോകം പറയുന്നതോ കേള്‍ക്കുന്നതോ അവരുടെ ഭാഷയല്ല. മനസ്സിലാക്കപ്പെടാതെ, മറ്റൊരുവനെ മനസ്സിലാക്കാതെ എന്തിനൊക്കെയോ വേണ്ടി അനുഭവിക്കുന്ന  ഒരു കഠിന  യാതന മാത്രമാകുന്നു ജീവിതം. സ്വന്തം വേദനയെപ്പോലും മനസ്സിലാക്കാനാകാതെ...